|    Tags: malayalam  

പലവക - 4

തിരികെ യാത്രയായ്, ഈ കൊടുങ്കാറ്റിന്റെ
ഗതിതിരിക്കുന്ന ഭിത്തികള്‍ തീര്‍ത്തിടും,
ഇനിമതിയില്ലയീവഴി, നിര്‍ത്തി ഞാന്‍,
ഒടുവിലത്തെ പ്രണയകവിതയും.
എഴുതിടാതിരിക്കുന്നു ഞാനെങ്കിലും,
പ്രണയമൊറ്റക്കെഴുതി നിറക്കുന്നു;
മുറിവിലെല്ലാം കടുത്ത ദുഃഖത്തിന്റെ
ലിപികളില്‍ പേന കുത്തിനോവിക്കുന്നു
(? ബാലചന്ദ്രന്‍ ചുള്ളിക്കാട്)

വഴിമറന്നോരു കുട്ടിയെപ്പോലെ ഞാന്‍
എഴുതുവാനൊന്നുമില്ലാതെ നില്കവേ
മഴനനഞ്ഞു കടന്നുപോകുന്നെന്റെ
പ്രണയജീവിതശവഘോഷയാത്രകള്‍
(? ബാലചന്ദ്രന്‍ ചുള്ളിക്കാട്)

ഇനിയുമെഴുതുവാനൊന്നുമേ ബാക്കിയില്ലി-
തിനെയെഴുതി ഞാന്‍ നന്നേ മടുത്തുപോയ്
പ്രണയമെന്നോരു വിരസ പ്രമേയത്തില്‍
കവിതയേറെയും ശുഷ്കമായ്,നഷ്ടമായ്.
എഴുതിവയ്ക്കാം പ്രണയിച്ച പെണ്ണിന്റെ
ഹരിത വര്‍ണ്ണം തുടിക്കും ഞരമ്പിനെ,
അതിനു മുകളിലെ കണ്‍കളെ, എന്റെ കൈ-
വിരലുകള്‍ തൊട്ട പൊള്ളും കവിളിനെ.
(? ബാലചന്ദ്രന്‍ ചുള്ളിക്കാട്)

ഇവര്‍ ഇനിയുംവരും
വരാതിരിക്കാനാവില്ല
കാരണം
ഈ കവാടം
ഒരിക്കലും ഇവര്‍ക്കു
മുന്നില്‍ അടയുന്നില്ല,
പ്രണയമെന്നപോലെ
ഓര്‍മകളും ഒരിക്കലും മരിക്കുന്നുമില്ല.
(ബാലചന്ദ്രന്‍ ചുള്ളിക്കാട്)

ഈ പുതുമഴ നനയാന്‍
നീ കൂടെയുണ്ടായിരുന്നെകില്‍
ഓരോ തുള്ളിയെയും ഞാന്‍ നിന്റെ
പേരിട്ടു വിളിക്കുന്നു…
ഓരോ തുള്ളിയായ്‌ ഞാന്‍ നിന്നില്‍
പെയ്തുകൊണ്ടിരിക്കുന്നു…
ഒടുവില്‍ നാം ഒരു മഴയാകും വര
(ദേവു)

തിരിച്ചുപോകവേ കാലം പറഞ്ഞു‌
ഇനി ഈ പുഴ പിറകോട്ടൊഴുകുകയാണ്
നിനക്കു വേണ്ടെങ്കില്‍
തിരിച്ചെടുക്കട്ടെ ഞാനാ
കടലാസുതോണികള്‍
(അലിയാര്‍കുഞ്ഞ്‌)

Related Posts

കഴിയുമീ രാവെനിക്കേറ്റവും - പാബ്ലോ നെരൂദ
ഭയം - ദ്രുപദ് ഗൗതം
ചോര തുടിക്കും ചെറുകയ്യുകളേ - വൈലോപ്പിള്ളി
മഴ കൊള്ളരുതെന്നു വച്ചു മാത്രമല്ല - ഒലാവ് എഛ് ഹോഗ്
വീട് - ഒ എൻ വി
© 2019 - 2024 · Home · Theme Simpleness Powered by Hugo ·