പലവക - 2
മരണങ്ങളുടെ സാക്ഷിയായ
പാളത്തിലൂടെ നിരര്‍ത്ഥകതയുടെ
അര്‍ത്ഥമറിഞ്ഞ് ഒരാള്‍ നടക്കുന്നു
(? അയ്യപ്പന്‍)
ഒരു പ്രേമലേഖനത്തിന്റെ
വിരാമത്തിലെത്തും മുമ്പ്
ഇടയ്ക്കുള്ള വാക്കുകളെ ചിതലെടുത്തിരിക്കുന്നു
(? അയ്യപ്പന്‍)
ഞാൻ തിരഞ്ഞെടുക്കുന്ന വഴികളൊക്കയും
നിന്നിൽ അവസാനിക്കുന്നു
(? അയ്യപ്പന്‍)
എനിക്ക് വീണു കിട്ടുന്ന ദുഖങ്ങളാണ് എന്റെ വരികള്‍.
(? അയ്യപ്പന്‍)
ഒരിക്കല്‍ നിന്നെയൊന്ന്
മറക്കാന്‍ നോക്കിയതോര്‍ക്കുന്നു
വിഷം കുടിക്കാതെ തന്നെ
അന്ന് വിഷം കുടിച്ചവന്റെ
അസ്വസ്ഥതയും പരാക്രമവും
ഞാനെന്തന്നറിഞ്ഞതോര്‍ക്കുന്നു
(അയ്യപ്പന്‍)
നിന്നോളമൊരു നിഴലുമെന്നെയലട്ടിയിട്ടില്ല
നിന്നോളമൊരു വസന്തവും എന്നില്‍ വേരിട്ടിട്ടുമില്ല
(അയ്യപ്പന്‍)
നീയറിയുന്നുവോ? ചോലമരങ്ങളിൽ
സായഹ്നമോരോന്നിരുണ്ടുതൂങ്ങുന്നതും
നീണ്ടമൌനത്തിലെക്കെന്റെ രാപ്പക്ഷികൾ
നീലച്ചിറകു കുഴഞ്ഞു വീഴുന്നതും
(അയ്യപ്പന്‍)
ഇലകളായ് ഇനി നമ്മള്‍ പുനര്‍ജനിക്കുമെങ്കില്‍
ഒരേ വൃക്ഷത്തില്‍ പിറക്കണം എനിക്കൊരു
കാമിനിയല്ല ആനന്ദത്താലും ദുഖത്താലും
കണ്ണ് നിറഞ്ഞൊരു പെങ്ങളില വേണം
(അയ്യപ്പന്‍)
കുന്നിക്കുരുകൊണ്ട് മാലയുണ്ടാക്കി
എണ്ണം തെറ്റാതെ നൂറുവരെയെണ്ണാതെ
മണ്ണപ്പമുണ്ടാക്കിയൂട്ടിയ പെണ്ണിനെ
കണ്ണീരില്‍ കുളിപ്പിച്ചവന്‍
(അയ്യപ്പന്‍)
കരളു പങ്കിടാൻ
വയ്യെന്‍റെ പ്രണയമേ
പകുതിയും
കൊണ്ടു പോയ്
ലഹരിയുടെ പക്ഷികൾ
ഋതുക്കളോരോന്നും
കടന്നുപോവതില്‍
പദസ്വനം കാതില്‍
പതിഞ്ഞു കേള്‍ക്കവേ
വെറുമൊരോര്‍മ്മതന്‍
കിളുന്നു തൂവലും തഴുകി
വെറുതെ നിന്നെ
കാത്തിരിക്കയാണു ഞാന്‍.
(അയ്യപ്പന്‍)