|    Tags: malayalam  

ഒരുനാളിരവില്‍ - അയ്യപ്പപണിക്കര്‍

ഒരുനാളിരവില്‍ പാതാളങ്ങളി-
ലേറിയിറങ്ങി നടക്കെക്കണ്ടേ-
നൊരുവന്‍ മേശക്കരികിലിരുന്നു
വരക്കുന്നുണ്ടു മനുഷ്യചരിത്രം

ജനനം ജനനം മൃതിയുടെ ജനനം
മൃതിയെന്നാല്‍ ജനനത്തിന്‍ മരണം
എവനുമിരുന്നു മരിക്കുകയത്രെ,
മതിയതിനാലീ വിധുര വിലാപം.
കാലമതീവ വിശാലം കളയുക-
കരയും ശീലം കാമിനി നാമിനി.

അയ്യപ്പപണിക്കര്‍

Related Posts

പക്ഷികളൊക്കെ പലവഴിവന്നൊരു - എഴുത്തച്ചന്‍
അധികനേരമായി സന്ദശകര്‍ക്കുള്ള - ബാലചന്ദ്രന്‍ ചുള്ളിക്കാട്
ചന്ദനക്കാട്ടിലെ താമരപ്പൊയ്കയില്‍ - കടമ്മനിട്ട രാമകൃ‌ഷ്ണന്‍
അവലക്ഷണം - കടമ്മനിട്ട രാമകൃ‌ഷ്ണന്‍
ഞാനിവിടെയാണ് - കടമ്മനിട്ട രാമകൃ‌ഷ്ണന്‍
© 2019 - 2024 · Home · Theme Simpleness Powered by Hugo ·