| Tags:
malayalam
ഓര്‍ക്കുക - ബാലചന്ദ്രന്‍ ചുള്ളിക്കാട്
മുറിപ്പെടുന്നതെന്റെ ഹൃദയമാണ്
നീ പൊഴിക്കുന്ന
ഓരോ തുള്ളി കണ്ണീരും
മുള്ളായുടക്കുന്നത്
എന്റെ നെഞ്ഞിലാണ്
നിന്റെ വ്യാകുലതകളില്‍
ചോര്‍ന്നു പോവുന്നത്
എന്റെ ധൈര്യമാണ്
നിന്റെ ഓരോ നെടുവീര്‍പ്പും
ചുട്ടു പൊള്ളിക്കുന്നത്
എന്റെ ആത്മാവിനെയാണ്
നീ നീയല്ലാതെയാകുമ്പോള്‍
എനിക്ക് നഷ്ടമാവുന്നത്
എന്നെ തന്നെയാണ്