Category: poem-malayalam     |    Tags: malayalam  

മിഴിനീരു - സച്ചിദാനന്ദൻ

മിഴിനീരുണങ്ങിടാ-
മൊരു നാൾ, വരൂ വീണ്ടു-
മൊരു വട്ടം പാവാട ചുറ്റി.

ചിരികളും പൂക്കളും
മഴവില്ലു മീണ്ടോരു
മൃതർ തൻ കിനാക്കളുമായി.

നിറയെയുണ്ടാമപ്പോൾ
കിളികളും കനികളും
പുഴകളിൽ തെളിനീരും കാടും .

ഒരു പക്ഷേയുണ്ടാകു-
മൊരു മാവിൻ കൊമ്പിലെൻ
കുറുകിക്കുണുങ്ങുമാത്മാവും.

Related Posts

മുക്കുറ്റിച്ചെടി ചോദിക്കുന്നു - പി.മധുസൂദനന്‍
പലവക - 3
വാഴക്കുല -ചങ്ങമ്പുഴ
പലവക - 4
കഴിയുമീ രാവെനിക്കേറ്റവും - പാബ്ലോ നെരൂദ
© 2019 - 2024 · Home · Theme Simpleness Powered by Hugo ·