|    Tags: malayalam  

കാഴ്ച പിരിയും നേരത്തിനപ്പുറം - അമയ

കാഴ്ച പിരിയും
നേരത്തിനപ്പുറം
കാറ്റുപിടിച്ചൊരു
മഴ പാഞ്ഞെത്തും,
നിന്നെ നനക്കും;
അതെന്നെ കുതിർക്കും.
ഇടയിലെ തൂക്കുപാലത്തെ തകർക്കും,
ഉരുൾ പൊട്ടും…
ഘടികാര സമയം
കൈയ്യടക്കിയ കാലത്തെ
എത്രമേൽ കൈപ്പിടിയിലൊതുക്കാനാവും നമുക്ക്.
കാടുകൾ പെരും നദികളായൊഴുകും
കാലം വരേക്കും,
നമുക്ക് കരൾ
പകുത്ത് കഴിയാം

Related Posts

നാറാണത്തു ഭ്രാന്തന്‍ - വി.മധുസൂദനന്‍ നായര്‍
വെളിപാട് - ബാലചന്ദ്രന്‍ ചുള്ളിക്കാട്
പലവക - 2
ജീവിതം - ഡി. വിനയചന്ദ്രൻ
ഇനിയെൻ വിഷാദങ്ങൾ
© 2019 - 2024 · Home · Theme Simpleness Powered by Hugo ·