|    Tags: malayalam  

ഇനിയെൻ വിഷാദങ്ങൾ

ഇനിയെൻ വിഷാദങ്ങൾ ഉയിരോളം നനയിച്ച
മഴ വിട്ട് കുടിലിലേക്കേറി നിൽക്കാം
പൊയ്പ്പോയ കാല,മൊരാന്തലായ് മുനിയുന്ന
റാന്തലിൻ തിരി മെല്ലെ താഴ്ത്തി വെക്കാം.
പൂക്കാലമണയില്ല,യെങ്കിലും ഹൃദയത്തിൽ
പൂവാക പെയ്യുന്ന തണലു തേടാം
ജീവനിൽ തളിരേകു,മിഷ്ടവും ഹർഷവും
സുസ്മിതം ചാലിച്ചു പങ്കുവെക്കാം.
(രചന - ?)

Related Posts

ഓര്‍മ്മ - ഡി വിനയചന്ദ്രന്‍
പലവക
എന്റെ ശവപ്പെട്ടി ചുമക്കുന്നവരോട് - അയ്യ‌പ്പ‌ന്‍
സത്രത്തിലെ അവസാന രാത്രി - ശാന്തി ജയറാം
ചിത - കടമ്മനിട്ട രാമകൃ‌ഷ്ണന്‍
© 2019 - 2024 · Home · Theme Simpleness Powered by Hugo ·