Category: poem-malayalam     |    Tags: malayalam  

ചന്ദനക്കാട്ടിലെ താമരപ്പൊയ്കയില്‍ - കടമ്മനിട്ട രാമകൃ‌ഷ്ണന്‍

ചന്ദനക്കാട്ടിലെ താമരപ്പൊയ്കയില്‍
കല്മ‌ഷം തൂകിക്കരി കലക്കും
വെണ്‍കളി പൂശിയ വെണ്മുകില്‍ഭിത്തിയില്‍
കാര്‍മഷികൊണ്ടു കളം വരയ്ക്കും
അക്കളം പുക്കു ഞാനത്തലിന്‍ വേതാള
നൃത്തം ചവിട്ടിയലറി നില്ക്കും
ആവില്ല നിങ്ങള്‍ക്കടക്കുവാനെന്റെയീ
ഭാവങ്ങളീമന്നിന്‍ ഭാവമത്.

താറും കുറ്റിച്ചൂലും, കടമ്മനിട്ട രാമകൃഷ്ണന്‍

Related Posts

അവലക്ഷണം - കടമ്മനിട്ട രാമകൃ‌ഷ്ണന്‍
ഞാനിവിടെയാണ് - കടമ്മനിട്ട രാമകൃ‌ഷ്ണന്‍
© 2019 - 2024 · Home · Theme Simpleness Powered by Hugo ·