Category:
poem-malayalam
| Tags:
malayalam
അവലക്ഷണം - കടമ്മനിട്ട രാമകൃഷ്ണന്‍
കൈവെള്ളയില്‍ കറുത്ത പുള്ളി
കൈനോട്ടക്കാരന്‍ പറഞ്ഞു:
അവലക്ഷണം അപായം
വിഷഭയം അഗ്നിഭയം ജലഭയം
മിത്രദോഷം മാനഹാനി
അരചകോപം വിരഹദു:ഖം ദുര്‍മരണം
ലക്ഷണക്കേട് മാറ്റാതെ രക്ഷയില്ലെന്ന് വന്നു.
മണിബന്ധമറുത്ത് കൈപ്പത്തി കളഞ്ഞ്
അയാള്‍ രക്ഷപ്പെട്ടു.
തല കളഞ്ഞ് തലയിലെഴുത്തിന്റെ കേട്
മാറ്റാമെന്ന തത്ത്വം അങ്ങനെ
അയാള്‍ കണ്ടുപിടിച്ചു.
ലോകവുമാഹ്ലാദിച്ചു.
കടമ്മനിട്ട രാമകൃഷ്ണന്‍